Kerala News

കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റി; കൂടുതൽ ഇളവുകൾക്ക് സാധ്യത; ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിച്ചേക്കും

ഇന്ന് നടക്കാനിരുന്ന കോവിഡ് അവലോകന യോഗം നാ​ള​ത്തേ​ക്കു മാ​റ്റി. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ തിരക്കുകൾ പരിഗണിച്ചാണ് അവലോകന യോഗം ബുധനാഴ്ചത്തേയ്‌ക്ക് മാറ്റിയത്.

ആദ്യമായാണ് അവലോകന യോഗം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. സാധാരണയായി എല്ലാ ചൊവ്വാഴ്ചകളിലുമാണ് പ്രതിവാര അവലോകന യോഗം ചേരുക. ബുധനാഴ്ച നടക്കുന്ന യോഗത്തിലാകും നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം സംസ്ഥാനത്തെ മ്യൂസിയങ്ങളും മൃഗശാലകളും ഇന്നു മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. പ്രഭാത സവാരിയ്‌ക്കായി തിരുവനന്തപുരം മ്യൂസിയം തുറന്നു നൽകി. രാവിലെയും, വൈകീട്ടും പ്രഭാത സവാരിയ്‌ക്കായി എത്തുന്നവർക്കായി മ്യൂസിയം തുറന്നു നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദ്ദേശിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറക്കാൻ നേരത്തെ നടന്ന അവലോകന യോഗത്തിൽ തീരുമാനം ആയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!