സേവാഭാരതിയുടെ ‘തലചായ്ക്കാനൊരിടം’ പദ്ധതിയിൽ മലയമ്മ ചിങ്ങനാളി ശിവദാസനും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം RSS സംസ്ഥാന കാര്യകാരി പി. ഗോപാലൻകുട്ടി മാസ്റ്റർ നിർവഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡൻ്റ് നാരായണകുമാർ സേവാ സന്ദേശം നൽകി. ചടങ്ങിൽ സേവാഭാരതി ബ്രോഷർ ജില്ലാ പ്രസിഡൻ്റ് പ്രകാശനം ചെയ്തു. ചടങ്ങിൽ വെച്ച് എംവിആർ സേവാ കേന്ദ്രത്തിൻ്റെ നിർമാണ ഫണ്ട് ഗണേശൻ മാസ്റ്ററിൽ നിന്നും നിർമ്മാണ കമ്മിറ്റി കോർഡിനേറ്റർ വേലായുധൻ കളരിക്കൽ ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ പി.സതീദേവി, മൊയ്തു പീടികകണ്ടി, വിദ്യുൽലത, സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ ടി. സുബ്രമണ്യൻ മാസ്റ്റർ, വേലായുധൻ കളരിക്കൽ എന്നിവർ ആശംസ അർപ്പിച്ചു. വൈ. പ്രസിഡൻറ് ചന്ദ്രികാദേവി ചേറ്റൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാണ കമ്മിറ്റി കൺവീനർ രവീന്ദ്രൻ എൻ.കെ. സ്വാഗതവും സേവാഭാരതി സെക്രട്ടറി സുനിൽ വെള്ളനൂർ നന്ദിയും പറഞ്ഞു.
താക്കോൽദാനം നടത്തി

