Trending

ഇ- ലോക് അദാലത്ത് വൻ വിജയം; സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് യു.യു ലളിത്, കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പങ്കെടുത്തു ; 5544 കേസുകള്‍ തീര്‍പ്പായി

ഇ- ലോക് അദാലത്ത് വൻ വിജയം; സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് യു.യു ലളിത്, കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പങ്കെടുത്തു ; 5544 കേസുകള്‍ തീര്‍പ്പായി;

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരളാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശാനുസരണം കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ ഇ-ലോക് അദാലത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 6492 ഓളം കേസുകള്‍ പരിഗണനയ്ക്കായി വന്നു. സുപ്രീം കോടതി ജഡ്ജിയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ജഡ്ജ് കെ.വിനോദ് ചന്ദ്രൻ ജില്ലാ ജഡ്ജിയും കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ നിസാർ അഹമ്മദ് എന്നിവർ ഇ-അദാലത്ത് നടപടികൾ വീക്ഷിക്കുന്നതിനായി സന്നിഹിതരായിരുന്നു.
പ്രീലിറ്റിഗേഷന്‍ പെറ്റീഷന്‍ 650(പി.എല്‍.പി), പെന്റിങ്ങ് കേസുകള്‍ 5842 കേസുകള്‍ പരിഗണിച്ചതില്‍ ബന്ധപ്പെട്ട അഭിഭാഷകരും കക്ഷികളും, ഉദ്യോഗസ്ഥരുംഹാജരായ 5544 കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചു. മൊത്തം ഇരുപത് കോടി എൺപത്തഞ്ച് ലക്ഷത്തി പതിനേഴാംയിരത്തി മുന്നൂറ്റി മുപ്പത്തെട്ട് രൂപ (20,85,17,338) വിവിധ കേസുകളിലായി നല്‍കുന്നതിനായി ഉത്തരവായി. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി , വടകര, കുന്ദമങ്ഗലം , താമരശ്ശേരി , കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ ഉള്‍പ്പെടുന്ന കോടതികളിലെ കേസുകള്‍ പരിഗണയ്ക്ക് വന്നിരുന്നു . വാഹനപകട നഷ്ടപരിഹാര കേസുകള്‍ ചെക്കു കേസുകള്‍, ബാങ്ക് റിക്കവറി, ലാന്റ് അക്വിസിഷന്‍ , രജിസ്‌ട്രേഷന്‍, മാട്രിമോണിയല്‍ , സിവില്‍, ക്രിമിനല്‍ കേസുകള്‍ , കെഡോ കേസുകള്‍ , ബി.എസ്.എന്‍.എല്‍ പരാതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ ജഡ്ജ് . പി.രാഗിണിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ജഡ്ജ് അനിൽകുമാർ, കെ. രാമകൃഷ്ണൻ, സബ് ജഡ്ജ് അഷ്‌റഫ്‌ എ.എം, DLSA സെക്രട്ടറി (സബ് ജഡ്ജ്) . എം.പി ഷൈജല്‍ എന്നിവർ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജില്ലയിലെ മുഴുവൻ ജുഡീഷ്യൽ ഓഫീസർമാറും പ്രീ അദാലത്തിൽ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ മജിസ്‌ട്രേറ്റ് കോടതികളിലും അദാലാത്തിനോട് അനുബന്ധിച്ച് സ്പെഷ്യൽ സിറ്റിംങ്ങുകളും നടത്തിയിരുന്നു.

വിദ്യാഭ്യാസ വായ്പ എടുത്ത തുകയും പലിശയും, അടക്കം കുടിശ്ശികയായ 5,16,781/- രൂപയിൽ 10,000 രൂപ മാത്രം മതിയെന്ന് വെച്ച് ഒത്തു തീർപ്പാക്കി SBI കനിവിന്റെ പുതിയ മാതൃക തീർത്തു. ഈ ചെറിയ തുകയും അടച്ച് തീർക്കാനാവാത്ത നിരാലംബരായ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി ബാങ്ക് ജീവനക്കാർ തന്നെ ആ പണം സ്വന്തം കയ്യിൽ നിന്നുമെടുത്ത് വീതിച്ച് നൽകി. അങ്ങനെ നൻമയുടെ വഴിയിൽ പുതിയ ചരിത്രം കുറിച്ച് എസ്.ബി.ഐ അദാലാത്തിൽ മാതൃകയായി. കോഴിക്കോട്, ചെറുകുളത്തൂർ സ്വദേശി.സുഗതന്റെ മകൾ ആതിര ബി. ഡി. എസ് വിദ്യാർത്ഥിനി ആയിരിക്കെ സംഭവിച്ച അപകടത്തെ തുടർന്ന് കിടപ്പിലാകുകയും 75% അംഗവൈകല്യം ബാധിച്ച കുട്ടിക്ക്, പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസ് ചെയ്യുവാനോ ജോലി നേടുവാനോ കഴിയാത്തതിനാൽ വായ്പ തിരിച്ചാടക്കാൻ കഴിഞ്ഞിരുന്നില്ല.
അഭിഭാഷകരുടെയും , കോടതി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും , കക്ഷികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ഇ-അദാലത്ത് വന്‍ വിജയാമായിന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!