തെന്നിന്ത്യൻ താരജോഡികളായ സാമന്തയും നാഗചൈതന്യയും വേർപിരിയുന്നതായി തെലുങ്ക് മാധ്യമ റിപ്പോർട്ടുകൾ.ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സാമന്തയുടേയും നാഗചൈതന്യയുടേയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. നടി സോഷ്യൽ മീഡിയയിലെ പേരു മാറ്റിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു?;കുടുംബകോടതിയെ സമീപിച്ചതായി തെലുങ്ക് മാധ്യമ റിപ്പോർട്ടുകൾ

