ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഐ.സി.യുവില്‍. വന്‍കുടലിലെ ട്യൂമര്‍ നീക്കംചെയ്ത ശസ്ത്രക്രിയക്കു ശേഷമാണ് ഇദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിച്ചത്.
പെലെയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നും സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഐ.സി.യുവിലുള്ള അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും സാധാരണ രീതിയില്‍ തന്നെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മെഡിക്കല്‍ ചെക്കപ്പിനായി ഓഗസ്റ്റ് അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നതായും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.

