പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 3 ന് നടക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.വോട്ടെണ്ണൽ ഒക്ടോബർ 3 ന് നടക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.
പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്;മമത ബാനര്‍ജി ഭവാനിപൂരിൽ നിന്നും ജനവിധി തേടും

