Kerala News

തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുത്: ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂർ

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം.കോട്ടയത്തെ പ്രസംഗത്തില്‍ പശ്ചാതപിക്കുമെന്ന് തിരുവഞ്ചൂര്‍ തുറന്നടിച്ചു. കണ്ണു കെട്ടി കല്ലെറിയുകയും ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കുകയും ചെയ്യരുത്. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ അല്ല നടത്തേണ്ടേത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും പരിധിയുണ്ട്. അത് ലംഘിക്കാന്‍ താന്‍ തയ്യാറല്ല. പാര്‍ട്ടിയില്‍ പകയുടെ ആവശ്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണ് അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. മിണ്ടാതിരിക്കുന്നത് നാക്കില്ലാത്ത കൊണ്ടും വാക്കില്ലാത്തതുകൊണ്ടും അല്ല പ്രതികരണത്തിന് പരിധിയുണ്ട്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!