കുന്ദമംഗലം പൊയ്യയിൽ തീക്കുനി ഭാഗത്ത് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയി പുഴയിൽ താഴ്ത്തി. കുറുപ്പുംകണ്ടിയിൽ പ്രവീണിന്റെ k L57 P4503 എന്ന ബൈക്കാണ് മോഷ്ടിച്ച് കൊണ്ടുപോയി മാനത്തോട്ടം കടവ് പുഴയിൽ താഴ്ത്തിയത്. ബൈക്ക് കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്. കാലരമ്പത്ത് ബിജീഷിന്റെ പേരിലാണ് പോലീസ് മോഷണ കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത് . സി സി ടി വി സഹായത്തോടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത് .ഇയാൾക്കെതിരെ നിരവധി പരാതികൾ നേരത്തെയും കുന്ദമംഗലം പോലീസിൽ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയി പുഴയിൽ താഴ്ത്തി

