Kerala News

സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി നാളെ; മന്ത്രി പി.രാജീവ് നേതൃത്വം നല്‍കും

ജില്ലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ന്ാളെ കലക്ടറേറ്റില്‍ (ആഗസ്റ്റ് 24) നടക്കും. രാവിലെ 10 മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്‌നിശമന സേന തുടങ്ങി അനുബന്ധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ എംഎല്‍എമാരുമായും വ്യവസായികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയില്‍ പരിഗണിക്കുന്നതിനായി ജില്ലയിലെ സംരംഭകരില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രം മുഖേന പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!