Local News

ഓണത്തെ വരവേറ്റ് പാലക്കൽ പെട്രോളിയം

പാലക്കൽ പെട്രൊളിയത്തിൻ്റെ ഓണാഘോഷ പരിപാടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സെയിൽസ് ഓഫീസർ മുഹമ്മദ് ഷഹിൻ ഉദ്ഘാടനം ചെയ്തു. പാലക്കൽ പെട്രോളിയം എംഡി. പാലക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.അഹമ്മദ് കബീർ, ഒ.ഉസ്സയിൻ, കായക്കൽ അശ്റഫ് ,കെ.മൊയ്തീൻ, എ.കെ.കോയഎന്നിവർ സന്നിഹിതരായി.

മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാനെന്ന് സെയിൽസ് ഓഫീസർ മുഹമ്മദ് ഷഹിൻ പറഞ്ഞു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കാനെന്നും പാലക്കൽ പെട്രൊളിയം ഔട്ട്ലറ്റിൻ്റെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് പായസ വിതരണവും നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!