National News

സിബിഐ കൂട്ടിലടച്ച തത്ത; കൂടുതല്‍ സ്വതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

സിബിഐക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അതിനെ സ്വതന്ത്ര പറവയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട്. ഇലക്ഷന്‍ കമ്മീഷനെയും സി എ ജിയെയും പോലെ കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി ബി ഐക്കു നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചൊവ്വാഴ്ചയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.ബിജെപി സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി സിബിഐ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മദ്രാസ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്

ആവശ്യമെങ്കില്‍ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എന്‍ കിരുബാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.യുപിഎ ഭരണകാലത്ത് സുപ്രീം കോടതിയാണ് സിബിഐ കൂട്ടിലിട്ട തത്തയാണെന്ന പ്രസിദ്ധമായ നിരീക്ഷണം നടത്തിയത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയെ ബിജെപി രാഷ്ട്രീയപരമായ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

വിവാദ കേസുകള്‍ വരുമ്ബോഴും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ ഉഴപ്പുന്നുവെന്ന് തോന്നുമ്ബോഴും സി ബി ഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് സി ബി ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി സൂചിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!