National News

രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ്, 440 മരണം;ചികിത്സയിലുള്ളവർ നാലുലക്ഷത്തിൽ താഴെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37,169 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഉണ്ടായിരിക്കുന്നത്.

രോഗമുക്തി നിരക്ക് 97.52 ശതമാനമായി കുറഞ്ഞു. 3.67 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 148 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.

440 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.32 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിനം നൂറിലധികം മരണം മഹാമാരി മൂലം സംഭവിക്കുന്നത്.രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന ഏക സംസ്ഥാനം കേരളമാണ്. വീണ്ടും പുതിയ രോഗികളുടെ എണ്ണം 20,000 കടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!