Kerala News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാനില്ല;അന്വേഷണം

കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു. വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായത് കണ്ടെത്തിയത്.

വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ്പി പി. ബിജോയ് പറഞ്ഞു. അടുത്ത ദിവസം ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കുമെന്ന് കമ്മിഷണർ എസ്. അജിത് കുമാർ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായിരുന്നു മാല വഴിപാടായി നല്‍കിയിരുന്നത്. കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റത്.തുടര്‍ന്ന് ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണറടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവാഭരണങ്ങളുടെയും പൂജാസാമഗ്രികളുടെയും കണക്കെടുക്കുകയായിരുന്നു.

ഈ പരിശോധനയിലാണ് സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം അറിഞ്ഞത്. അതേസമയം കണക്കില്‍ പെടാത്ത ഒരു മാല കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!