National News

മരണസര്‍ട്ടിഫിക്കറ്റില്‍ കൂടി മോദിയുടെ ചിത്രം വെക്കണം;പരിഹസിച്ച് മമത

കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പോലെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ലഭിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വ്യാഴാഴ്ച്ച മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.’സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ പോലും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വിസുകള്‍ പോലും ആരംഭിക്കാന്‍ കഴിയുന്നില്ല.’, മമത പറഞ്ഞു.

നേരത്തെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്നും രാജീവ് ഗാന്ധിയെ മാറ്റി മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരാക്കിയപ്പോഴും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!