തിരുവമ്പാടി മണ്ഡലത്തിൽ കിഫ്ബിധനസഹായത്തോടെ പ്രഖ്യാപിച്ചിട്ടുള്ള നിരവധി പദ്ധതികളുണ്ട്.ചില പ്രവൃത്തികൾ പൂർത്തിയായവയും ചിലത് നിർമ്മാണഘട്ടത്തിലും ചിലത് നിർമ്മാണം ആരംഭിക്കാനിരിക്കുന്നതും ചിലതിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിക്കേണ്ടതുമാണ്.ചെറുതും വലുതുമായ ഒട്ടേറെ സാങ്കേതിക തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുന്നവയാണ് മിക്ക പദ്ധതികളും.സാങ്കേതിക തടസ്സങ്ങളും കുരുക്കുകളും പരിഹരിച്ച് പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി അതിന്റെ ഗുണഫലം നാടിനും നാട്ടുകാർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് കിഫ്ബി ,KRFB അധികൃതരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ആസ്ഥാനത്ത് വെച്ച് തിരുവമ്പാടി മണ്ഡലത്തിനായി പ്രത്യേക അവലോകനയോഗം ചേർന്നത്.ഓരോ പദ്ധതിയും വിശദമായി അവലോകനം നടത്തി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.
1.മലയോര ഹൈവേ
-കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച്
യു.എൽ.സി.സി കരാറെടുത്ത് പുരോഗമിക്കുന്ന 34 കി.മി നീളമുള്ള കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച് അകമ്പുഴ ഭാഗത്തുള്ള ചെയിനേജിൽ അലൈൻമെന്റ് മാറ്റത്തിന് കിഫ്ബിയുടെ പരിഗണനക്കായി KRFB സമർപ്പിച്ചിട്ടുണ്ട്.ഒരാഴ്ച്ചക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.യൂട്ടിലിറ്റി ഷിഫ്റ്റിംഗിൽ വാട്ടർ അതോറിറ്റിക്കുള്ള വിഹിതം പരിശോധിച്ച് അംഗീകാരം നൽകും.ഡി.പി.ആറിൽ വരുന്ന മാറ്റം കോമ്പൊണ്ട് വാൾ,സൈഡ് പ്രൊട്ടക്ഷൻ,വീടുകൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം,കിണർ മാറ്റി സ്ഥാപിക്കൽ,എന്നിവ ഒറ്റ പദ്ധതിയായി സമർപ്പിക്കാനും ആയത് സി.ഇ.ഒ യുമായി സംസാരിച്ച് തീരുമാനിക്കുന്നതിനും ധാരണയായി.
-തലയാട് – മലപുറം റീച്ച്
സാങ്കേതിക അനുമതി വൈകാതെ ലഭിക്കും
-മലപുറം – കോടഞ്ചേരി റീച്ച്
8 കി.മി ദൂരമുള്ള ഈ ഭാഗത്ത് ഇനിയും സ്ഥലം വിട്ടു കിട്ടിയിട്ടില്ല.സാധ്യമാകുന്നില്ലെങ്കിൽ ബദൽ മാർഗങ്ങൾ ആരായുന്നതിന് തീരുമാനിച്ചു.
2.കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്
മൂന്ന് വർഷമായിട്ടും പ്രവൃത്തി പൂർത്തിയാകാത്ത പദ്ധതി വളരെ ഗൗരവത്തോടെയാണ് യോഗം വിലയിരുത്തിയത്.RE പാസാകാത്തതിനാൽ പാർട്ട് ബിൽ ഒരെണ്ണം മാത്രമേ കൊടുക്കാതിരുന്നിട്ടുള്ളു.ഇത് മതിയായ കാരണമല്ല.മറ്റ് നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് KRFB അധികൃതരും കരാറുകാരനും എം.എൽ.എ യുടെ സാന്നിധ്യത്തിൽ 16.08.2021 ന് സംസാരിക്കുന്നതിന് തീരുമാനിച്ചു.
3.മണാശ്ശേരി – ചുള്ളിക്കാപ്പറമ്പ് റോഡ്
സർവേ പൂർത്തിയാകാത്തതിനാൽ പ്രവൃത്തി ആരംഭിക്കാനായിട്ടില്ല.സർവേ വേഗത്തിൽ നടത്താനും പ്രവൃത്തി ഈ മാസം ആരംഭിക്കുന്നതിനും തീരുമാനിച്ചു.
4.തിരുവമ്പാടി -മറിപ്പുഴ റോഡ്
പി.ഡബ്ലു.ഡിയിൽ നിന്ന് പദ്ധതി നടത്തിപ്പ് KRFB ക്ക് കൈമാറിയിട്ടുണ്ട്.പ്രൈസ് സോഫ്റ്റവെയർ മാറ്റം കാരണം ടെൻഡർ നടപടികളിലേക്ക് കടക്കാനായിട്ടില്ല.ഇത് വേഗത്തിൽ പരിഹരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
5.അടിവാരം – കേളൻമൂല റോഡ്
സ്ഥലം ലഭ്യമായിട്ടില്ല.വാഹനഗതാഗതം കുറവാണ്.സാധ്യതയുള്ള സ്ഥലത്ത് നാട്ടുകാരുടെ യോഗം വിളിച്ച് ഭൂമി വിട്ടു കിട്ടുന്നതിന് ശ്രമിക്കും.പകുതി ദൂരം ചെയ്യുന്നതിനുള്ള സാധ്യത ആരായും.
6.മാമ്പറ്റ സ്റ്റേഡിയം.
റീടെൻഡർ കഴിഞ്ഞു.4 പേർ പങ്കെടുത്തു.നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കണം.
7.പ്രൈമറി സ്കൂളുകളുടെ സൗകര്യം മെച്ചപ്പെടുത്തൽ
1.ജി.യു.പി.എസ് മണാശ്ശേരി- പ്രവൃത്തി ആരംഭിച്ചു.
2.ജി.എം.യു.പി.എസ് കൈതപ്പൊയിൽ-ടെൻഡർ പൂർത്തിയായി.
3.ജി.എം.യു.പി എസ് കൊടിയത്തൂർ-സ്ഥലം കൈമാറിയെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല.പ്രത്യേക യോഗം എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന് നടപടികൾ സ്വീകരിക്കും.
8.സ്കൂളുകൾ- അടിസ്ഥാന സൗകര്യം
ജി.എം.യു.പി എസ് ചേന്ദമംഗല്ലൂർ,ജി.എച്ച്.എസ് പുതുപ്പാടി- INKEL ഡി.പി.ആർ സമർപ്പിച്ചെങ്കിലും കിഫ്ബി റിമാർക്സിൽ തടസ്സം നേരിട്ടു.KILA ഏറ്റെടുത്തിട്ടില്ല.ഇതിന്റെ ഔദ്യോഗിക തീരുമാനം വകുപ്പുകൾ ചേർന്ന് സ്വീകരിക്കും.
9.ഗവ.കോളേജ് കോടഞ്ചേരി
13 കോടി രൂപയുടെ പദ്ധതി KITCO തയ്യാറാക്കിയിട്ടുണ്ട്.KITCO എസ്.പി.വി ആയി മാറ്റി തെരഞ്ഞെടുത്ത KSITIL ന് ഒരാഴ്ച്ചക്കകം പ്രൊജക്ട് കൈമാറും.
യോഗത്തിൽ എം.എൽ.എ ക്ക് പുറമേ കിഫ്ബി അഡീഷണൽ സി.ഇ.ഒ ,ജനറൽ മാനേജർ,പ്രൊജക്ട് മാനേജർമാർ,എസ്.പി.വി കളായ KRFB,KILA,KITCO,INKEL ഉദ്യോഗസ്ഥരും പങ്കെടുത്തു.

