Kerala News

സഭാഭൂമിയിടപാട്; കർദിനാൾ വിചാരണ നേരിടണം; ഹൈക്കോടതി

സഭാ ഭൂമിയിടപാടിൽ കാർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കീഴ്കോടതി’ ഉത്തരവ് ശെരി വെച്ച ഹൈക്കോടതി കാർദി നാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയയെന്ന കേസിലാണ് നടപടി. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയെന്നുമാണ് കേസ്.

കീഴ്കോടതിയുടെ വിധിക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കോടതികളുടെ ഉത്തരവ് പ്രകാരം തനിക്കെതിരെ എടുത്തിട്ടുള്ള എട്ട് കേസുകൾ റദ്ദ് ചെയ്യണമെന്നായിരുന്നു ആലഞ്ചേരിയുടെ ആവശ്യം.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കര്‍ദിനാള്‍ ഉള്‍പ്പെടെ ആറ് പേര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഹൈക്കോടതി തള്ളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!