പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷനേതാക്കൾ മാർച്ച് നടത്തി . ഫോൺ ചോർത്തൽ പാർലമെന്‍റില്‍ ചർച്ച ചെയ്യാതെ സഭാനടപടികൾ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷത്തിന് അമർഷമുണ്ട്. പ്രതിപക്ഷത്തെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ , പെഗാസസ് വിഷയങ്ങള്‍ തുടങ്ങിയവ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ശിവസേന എം.പി സഞ്ജയ് റാവത്തും മാര്‍ച്ചില്‍ പങ്കെടുത്തു.

