ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചു കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദത്തിനെതിരെ ഭാരതീയ ജനതാ യുവമോർച്ച കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ പന്തം കൊളുത്തി പ്രതിരോധജ്വാല സംഘടിപ്പിച്ചു.
ആഗോള തീവ്രവാദത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ ജ്വാലയുടെ ഭാഗമായി കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഉദ്ഘടനം ചെയ്ത് സംസാരിച്ചു. യുവമോർച്ച മണ്ഡലം ഉപാധ്യക്ഷൻ സൂരജ് ചോലക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്യാം പ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ടിപി സുരേഷ് ,മണ്ഡലം ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ ,മണ്ഡലം പ്രസിഡണ്ട് നിത്യാനന്ദൻ ,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്യാം പ്രകാശ് എന്നിവർ സംസാരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് വിപിൻ കളരിക്കൽ നന്ദിയും പ്രകാശിപ്പിച്ചു .

