മടവൂര്‍: മടവൂര്‍ പഞ്ചായത്ത് മുഴുവന്‍ വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മിറ്റിയും ഹരിതമിഷന്‍ ജില്ലാ കര്‍മസമിതിയും
ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിശിലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് ജില്ലാ കോഡിനേറ്റര്‍ ടി പി രാധാ കൃഷ്ണന് പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാരായ വി സി റിയാസ് ഖാന്. സകീനമുഹമ്മദ് മെമ്പര്‍ മാരായ വി സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍.
പി ശ്രീധരന്. എ പി അബു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബഷീര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കദീജ ടീച്ചര്‍. ചോലക്കര മുഹമ്മദ് മാസ്റ്റര്‍ അസീസ് മാസ്റ്റര്‍ മടവൂര്‍. തുടങ്ങിയ വര് സംസാരിച്ചു. പി ഇ സി കണ്‍വീനര്‍ പി മോഹന്‍ ദാസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.