Local News

കർഷക സമരത്തിന് ഐക്യദാർഢ്യം; എൽ ജെ ഡി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ധർണ നടത്തി

ഡൽഹിയിൽ 8 മാസമായി പ്രതികൂല കാലാവസ്ഥയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എൽ ജെ ഡി. എൽ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ ജെ ഡികുന്ദമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ ധർണയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാകമ്മിറ്റി മെമ്പർ മധുസൂദനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു, സജിത ഷാജി (വാർഡ് മെമ്പർ), എം. രാജൻ, സി. രാജൻ, കെ എം ചന്ദ്രൻ, കെ കെ സുധീഷ്, എന്നിവർ സംസാരിച്ചു, പി കെ ബാലൻ, ഒ. ബാലൻ, ഷാജി എന്നിവർ നേതൃത്വം നൽകി എൽ ജെ ഡി ചാത്തമംഗലംപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ സ്വാഗതം പറഞ്ഞു, എൽ ജെ ഡി കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ N. കേളൻ നന്ദി പ്രകാശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!