ഡൽഹിയിൽ 8 മാസമായി പ്രതികൂല കാലാവസ്ഥയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എൽ ജെ ഡി. എൽ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ ജെ ഡികുന്ദമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ ധർണയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാകമ്മിറ്റി മെമ്പർ മധുസൂദനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു, സജിത ഷാജി (വാർഡ് മെമ്പർ), എം. രാജൻ, സി. രാജൻ, കെ എം ചന്ദ്രൻ, കെ കെ സുധീഷ്, എന്നിവർ സംസാരിച്ചു, പി കെ ബാലൻ, ഒ. ബാലൻ, ഷാജി എന്നിവർ നേതൃത്വം നൽകി എൽ ജെ ഡി ചാത്തമംഗലംപഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ സ്വാഗതം പറഞ്ഞു, എൽ ജെ ഡി കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് N. കേളൻ നന്ദി പ്രകാശിപ്പിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യം; എൽ ജെ ഡി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ധർണ നടത്തി

