Kerala News

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്

ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിൽ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തിൽ സംസ്ഥാനത്ത് പട്ടിണി സമരം നടത്താൻ റേഷൻ വ്യാപാരികളുടെ തീരുമാനം . പത്ത് മാസത്തെ കുടിശ്ശികയാണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. കിറ്റ് വിതരണത്തിൽ 45 കോടി കുടിശ്ശികയായി കിട്ടാനുണ്ട്.

റേഷൻ വ്യാപാരികൾ പ്രതിസന്ധിയിലാണെന്നും പ്രശനം പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോണി നെല്ലൂർ അറിയിച്ചു.
ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാൽ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

പരിഹാരമായില്ലെങ്കിൽ സർക്കാരിനെതിരെ ഹൈക്കോടതിയ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!