തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം. ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിചില്ല . സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു. ഈ കാരണത്താൽ തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേയ്ക്കും.
കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുമെന്നാണ് മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചിരുന്നത്.
എന്നാൽ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ട്രയൽ റൺ നടത്താൻ കഴിയു. ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതിൽ വ്യക്തത വരുത്താനാകത്തതിനാൽ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

