Kerala News

വിധി മാനിക്കുന്നു;രാജിക്കുള്ള സാഹചര്യമില്ല;പ്രതികരണവുമായി ശിവൻകുട്ടി

നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധി വന്നതിന് തൊട്ട് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.സര്‍ക്കാര്‍ ഹരജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി പറഞ്ഞു. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന്‌ ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.

മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എല്‍ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!