Local News

വാക്സിൻ വിതരണം; സ്വകാര്യ ആശുപത്രികളിൽ സൗകര്യമൊരുക്കാൻ ധാരണ

ജില്ലയിൽ വാക്സിൻ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാകളക്ടർ ഡോ എം തേജ് ലോഹിത് റെഡ്ഢി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു.
എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഒരുക്കുന്നതിന് യോഗത്തിൽ ധാരണയായി. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്.
കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരുന്നു.
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. ഓൺലൈനായി നടന്ന യോഗത്തിൽ ആർസി എച്ച് ഓഫീസർ ടി മോഹൻദാസ്‌, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രതിനിധി ലിനോജ്,
സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!