Kerala Local News

പ്രമേയാനുമതി നിഷേധിച്ചു; ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയി.
കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപെടുന്ന പ്രമേയത്തിന് യുഡിഎഫ് പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിന് ഭരണസമതി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.

പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം ധനീഷ് ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പ്രസിഡന്റ് നല്‍കിയ മറുപടി ഈ പ്രമേയം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍പെടുന്നതല്ലെന്നായിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ മറുപടി തൃപ്തികരമല്ലെന്നും ഇത് അംഗത്തിന്റെ അവകാശനിഷേധമാണന്നും
അതിനാല്‍ യോഗം ബഹിഷ്‌കരിക്കുകയാണന്ന് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഐ പി രാജേഷ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ യൂ ഡി എഫ് അംഗങ്ങളായ . ഐ പി രാജേഷ് ,നാസര്‍ എസ്റ്റേറ്റ് മുക്ക് , ബോസ് ജേക്കബ് , പി ടി എം ഷറഫുന്നീസ ടീച്ചര്‍ ,അംബിക മംഗലത്ത് ,റംസീന നരിക്കുനി, സി വി എം നജ്മ, എം ധനീഷ് ലാല്‍ എന്നിവര്‍ പ്രതീകാത്മകമായി പ്രമേയം അതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!