സ്ത്രീധനം വാങ്ങി നടക്കുന്ന വിവാഹങ്ങൾക്ക് തദ്വേശ സ്ഥാപനങ്ങൾ റജിസ്ത്രേഷൻ സർട്ടിഫിക്കറ്റ് നൽകരുതെന്നും ഇതുൾപ്പെടുത്തി ബന്ധപ്പെട്ട ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി, “സ്ത്രീ സുരക്ഷ: ആധിയും ആകുലതയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു.സർക്കാർ – അർധ സർക്കാർ ജോലിക്ക് അർഹരായവരോടും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം കർശനമാക്കണമെന്നും സ്കൂൾ പാഠപുസ്തങ്ങളിൽ ലിംഗവിവേചനത്തിനെതിരെയും സാമൂഹികനീതിക്ക് വേണ്ടിയുമുള്ള ആശയങ്ങൾ ചെറുപ്പത്തിലേ പുതു തലമുറക്ക് നൽകണ മെന്നും വെബിനാർ അഭിപ്രായപ്പെട്ടു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വെ ബിനാർ ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിനെതിരെ ഇസ്ലാഹീ പ്രസ്ഥാനം നടത്തിയ ബോധവൽക്കരണ – പ്രചാരണ പ്രവർത്തനങ്ങളെ മന്ത്രി ശ്ലാഘിച്ചു.കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ,ഡോ :എം.കെ.മുനീർ എം.എൽ.എ ,കെ കെ രമ എം.എൽ.എ ,മുൻ വനിത കമ്മീഷൻ അംഗം അഡ്വ. നൂർബിന റഷീദ് , ,എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചിനീയർ മമ്മദ് കോയ ,കെ.എൻ.എം സംസ്ഥാന സെക്രട്ടറിഎം.അഹ്മദ് കുട്ടി മദനി ,ജില്ലാ സെക്രട്ടറിഎം.അബ്ദുൽ റശീദ് മടവൂർ ടി.പി.ഹുസൈൻകോയ,എം.ജി.എം ജില്ല സെക്രട്ടറി സഫൂറ തിരുവണ്ണൂർ, ഐ.എസ് എം ജില്ല പ്രസിഡണ്ട് ഉസ്മാൻ സിറ്റി , പ്രോഗ്രാം കൺവീനർ ശുക്കൂർ കോണിക്കൽ പ്രസംഗിച്ചു
സ്ത്രീധന വിവാഹങ്ങൾക്ക് വിവാഹ രജിസ്ട്രേഷൻ നൽകരുത്: കെ.എൻ.എം സൗത്ത് ജില്ല വെബിനാർ

