Kerala News

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; അഴിമതി വെച്ച് പൊറുപ്പിക്കില്ല; എം.വി ഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. കുറ്റം ചെയ്തത് ആരായാലും അവര് ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കും
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. . അതില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികള്‍ വെട്ടിച്ച മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കായി ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!