National News

ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ മാറ്റുന്നത് വിലക്കി;രോഗി സ്റ്റാന്‍ഡ് കൊണ്ട് ഡോക്ടറുടെ തലയ്ക്കടിച്ചു

ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ നീക്കം ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞതിന് സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന
മധ്യവയസ്‌കയാണ് ഡോക്ടറെ മര്‍ദിച്ചത്. ബുധനാഴ്ച അലിബാഗിലെ സിവില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് സംഭവമുണ്ടായത്. സലൈന്‍ സ്റ്റാന്‍ഡ് കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സ്വപ്‌നദീപ് തലെ ചികില്‍സയിലാണ്.

നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്ഥിരം റൗൺസ് നെത്തിയ ഡോക്ടര്‍ ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ മാറ്റുന്നത് വിലക്കി. എന്നാല്‍ ഡോക്ടറുടെ താക്കീതില്‍ കലി പൂണ്ട മധ്യവയസ്‌ക ഡോക്ടറെ പിന്നില്‍ നിന്നും സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഡോക്ടര്‍ അതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. മധ്യവയസ്‌കയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!