Kerala News

ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി കോഴിക്കോട് കളക്ടറായി ചുമതലയേറ്റു

കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്.

2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സഹകരണ വകുപ്പ് റജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!