Health & Fitness

ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കമായി

കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയെ തുരത്താന്‍ തീവ്രശുചീകരണ യജ്ഞവുമായി ജില്ലാ ആരോഗ്യ വകുപ്പ്.  ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉറവിട നശീകരണ ശുചീകരണ യജ്ഞം നടത്തും.  കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി ബാബുരാജ് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗങ്ങളെ തുരത്താന്‍ പല ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നിരന്തരമായ ശുചീകരണവും ജാഗ്രതയും  ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഉറവിട നശീകരണവും ലഘുലേഖാ വിതരണവും നടത്തി. കൊതുക്- കൂത്താടി നശീകരണത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുന്‍വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്്ത കൊതുകുജന്യ രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും സംഭവിച്ചത്  ഡെങ്കിപ്പനിയെ തുടര്‍ന്നാണ്. പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി അധ്യക്ഷത വഹിച്ചു. ഡോ. എസ്.എന്‍.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍,  ജില്ലാ എഡുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എം.പി മണി, ഡെ.മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ലതിക വി.ആര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബീന കെ.ടി,  ജില്ലാ മലേറിയ ഓഫീസര്‍ ഷിനി.കെ.കെ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.ടി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!