National News

ഇരുപത്തിനാല് മണിക്കൂറിനിടെ 41,506 കോവിഡ് കേസുകൾ; 895 മരണം

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 41,506 പുതിയ കോവിഡ് 19 കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 895 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

41,506 കേസുകളില്‍ 14,087 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തില്‍ മരിച്ചത്.

4,08,040 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37,60,32,586 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

രാജ്യത്ത് ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയര്‍ന്നു. 4,54,118 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. 2,99,75,064 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!