Kerala News

പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ ശനിയാഴ് ച്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.
അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.
യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും
രമേശ്‌ചെന്നിത്തല തിരുവനന്തപുരത്ത്ജഗതിയിലെവസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ജഗതിയിലെ വസതിയിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വസതിയിലും പി.ജെ. ജോസഫ്തൊടുപുഴയിലെ വസതിയിലും ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസ്,എം.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ കൊല്ലത്തെ വസതികളിലും അനൂപ് ജേക്കബ് കൂത്താട്ടുകുളത്തെ വസതിയിലും
മാണി സി.കാപ്പന്‍ പാലായിലെ വസതിയിലും സി.പി.ജോണ്‍ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലും
ജി.ദേവരാജന്‍ കൊല്ലത്ത് രാമന്‍കുളങ്ങരയിലെ വസതിയിലും ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയിലും
രാജന്‍ ബാബു എറണാകുളത്തെ വസതിയിലും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലെ വസതിയിലും
മറ്റ് യു.ഡി.എഫ് എം. പി മാരും എം.എല്‍.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തില്‍ പങ്കുചേരുമെന്ന് ഹസൻ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!