Kerala News

ചേവായൂര്‍ കൂട്ടബലാത്സംഗക്കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്;ഇന്ത്യേഷ് കൊലക്കേസ് പ്രതി

ചേവായൂരിൽ നിർത്തിയിട്ടബസിൽ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിന് (38) വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.മുന്‍ കൊലക്കേസ് പ്രതികൂടിയാണ് പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാർ . 21 കാരിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂട്ടറില്‍ കയറ്റി ബസ്സിലെത്തിച്ച രണ്ട് പേരില്‍ പ്രധാനിയാണ് ഇയാള്‍.

സ്വാതന്ത്ര്യ ദിനത്തില്‍ ജനിച്ചതിനാലാണ് ഇന്ത്യേഷ് കുമാര്‍ എന്ന പേരിട്ടതെന്നാണ് ബന്ധുക്കള്‍ ഇയാളെ കുറിച്ച് പറയുന്നത്. എന്നാല്‍ ക്രിമിനല്‍ സ്വഭാവമുള്ള ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇന്ത്യേഷ് കുമാറിന്റെ സൂട്ടറിലാണ് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ബസിലെത്തിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ട ബസ്സില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, സംഭവത്തിന് പിന്നാലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാര്‍ ജില്ല വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ സ്വന്തം സ്‌കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇന്ത്യേഷ് കുമാറിനെ പിടികൂടാനാവാത്ത സംഭവത്തില്‍ ഇതിനൊടകം വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

പീഡനത്തിനു ശേഷം പ്രതികള്‍ യുവതിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അവശ നിലയില്‍ കണ്ട യുവതിയെ ഒരു ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്നു പോലിസ് സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. വീട്ടുകാരോട് പിണങ്ങിയാണ് മാനസികാസ്വാഥ്യമുള്ള യുവതി വീട് വിട്ടിറങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!