പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന കാര്യം പുറത്തുവരികയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുകയും ചെയ്തതോടെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
പട്ടയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ട്രീ രജിസ്റ്റര്‍ ഉള്‍പ്പടെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈമാറാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന് ഇക്കാര്യം ചൂണ്ടികാട്ടി സര്‍ക്കാരിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.എന്നാല്‍ ഇതിനെ തളളുകയാണ് റവന്യൂ മന്ത്രി കെ രാജന് .പട്ടയഭൂമിയില്‍ നിന്നുളള മരംകൊളള സംബന്ധിച്ച ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സിപിഐ പ്രതിരോധത്തിലല്ല. ഉത്തരവിറക്കിയത് കര്‍ഷകരെ സഹായിക്കാനെന്ന വാദവും മന്ത്രി ആവര്‍ത്തിച്ചു.
മരം മുറി കേസ്; ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാർ; കെ രാജന്

