Local

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെകോവി ഡ് ബാധിച്ച് മരിച്ച കോരന്റെ മരണ സർട്ടിഫിക്കറ്റിൽ നോർമൽ ടെത്ത്

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെകോവി ഡ് ബാധിച്ച് മരിച്ച കോരന്റെ മരണ സർട്ടിഫിക്കറ്റിൽ നോർമൽ ടെത്ത്. കുന്ദമംഗലം കളരിക്കണ്ടി പിലാശ്ശേരി പുൽകുന്നുമ്മൽ സ്വദേശിയായ കോരൻ (71) കോവിസ് ബാധിച്ച് മരണപ്പെട്ടത്. മരണശേഷം നൽകിയ സർട്ടിഫിക്കറ്റിലാണ് സാധാരണ മരണമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 18/9/2020 നാണ് മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹം കോവിഡ് ബാധിച്ച് മരിക്കുന്നത് ഗ്രാമ പഞ്ചായത്തിലെ ആദ്യ കോവി ഡ് മരണവും കോരന്റെതായിരുന്നു.കോവിഡ് പ്രോട്ടോ കോൾ പ്രകാരം അദ്ദേഹത്തെ അന്ന് അടക്കം ചെയ്തത്. സന്നദ്ധ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരുമായ ഹിതേഷ് കുമാർ , സലാം മാഷ്, പുൽക്കുന്നുമ്മൽ ഷാജി, ഷന വാസ് വളപ്പിൽ , ബിനു പിലാശ്ശേരി, ബിജു പൂതക്കണ്ടി എന്നിവരാണ്അന്ന് ബോഡി ഏറ്റുവാങ്ങിയതും മറ്റു കർമ്മങ്ങൾക്കെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചതും. വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് മറവ് ചെയ്തത് .ഹെൽത്ത് ഇൻസ്പെക്ടറുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. കോവിഡ്പ്രോട്ടോകോൾ പ്രകാരമാണ് മറവ് ചെയ്ത്..പിന്നീട് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച ഡെത്ത് സർട്ടിഫിക്കറ്റിൽ കോവിഡ് മരണമെന്ന് എഴുതിയിട്ടില്ല. കോവിഡ് ബാധിച്ച് മരിച്ച ആളുകൾക്ക് കൾക്ക് അവരുടെ സർട്ടിഫിക്കറ്റുകളിൽ മരണ കാരണം രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇതേ പോലെ കോവിഡ് മരണമെന്ന് രേഖപ്പെടുത്താത്തതിനെതിരിൽ പ്രതിഷേധമുയർന്നപ്പോഴാണ് ബന്ധുക്കൾ സർട്ടിഫിക്കറ്റ് നോക്കിയത്. അപ്പോഴാണ് കോവിഡ് മരണമെന്ന് രേഖപ്പെടുത്താത്തതായി ശ്രദ്ധയിൽ പെട്ടത്. അവർ പരാതി നൽകാൻ ഒരുങ്ങുകയാണ് .

19/09/2020ലെ കുന്ദമംഗലം ന്യൂസിലെ വാർത്ത

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!