National News Sports

ടോക്കിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത സഖ്യം

ടോക്കിയോ ഒളിമ്പിക്‌സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സാ-അങ്കിതാ റെയ്‌ന സഖ്യം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. സാനിയയുടെ നാലാമത്തെ ഒളിമ്പിക്‌സാണ് ഇത് . ഇതോടുകൂടി നാലു ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ റെക്കോര്‍ഡും സാനിയക്ക് സ്വന്തമാവും.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു സാനിയ-അങ്കിത സഖ്യത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. തന്റെ നാലാമത്തെ ഒളിമ്പിക്‌സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാനിയ-അങ്കിത സഖ്യത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഇടവരട്ടെ എന്നും മന്ത്രി പറഞ്ഞു. അങ്കിത റെയ്‌നയുടെ ആദ്യ ഒളിമ്പിക്‌സ് ആണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!