Kerala News

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച;അപകടദിവസം ക്വട്ടേഷന്‍ സംഘം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നു

കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ കൊടുവള്ളി ക്വട്ടേഷന്‍ സംഘത്തിനെതിരെ കൂടുതല്‍ പരാതി.രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി കേസ്. യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നുവെന്നാണ് പാലക്കാട് സ്വദേശിയുടെ പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും ചുമത്തി കരിപ്പൂര്‍ പൊലീസ് കേസെടുത്തു.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ലഗേജ് കവര്‍ന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. ഇവര്‍ നേരത്തേയും കരിപ്പുര്‍ വമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടതും അപകടം നടന്നതുമായ അതേ ദിവസം രാത്രി സൂഫിയാന്റെ നിര്‍ദേശപ്രകാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. മറ്റൊരു കാരിയറെ ആണ് ഇതിന് ഇരയാക്കിയത്. ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും കൈവശമുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യാനുമായിരുന്നു ദൗത്യം. വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ ഒറ്റുകാരനാണെന്ന സംശയമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആണ് തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!