information News

അറിയിപ്പുകൾ

അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011, വെബ്‌സൈറ്റ് ksg.keltron.in

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ്പ് ഡെലവപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി പ്രകാരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ചെറുകിട സംരഭകര്‍ക്ക് തുടങ്ങുവാന്‍ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ ജില്ലകളില്‍ നടത്തിയ ഒന്നാംഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയാണിത്. ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ജൂണ്‍ 30 ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലൈ 14 ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടുമുളള സെഷനുകള്‍ സംഘടിപ്പിക്കും. ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info വെബ്സൈറ്റ് സന്ദർശിക്കുകയോ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യുക. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ: 7403180193, 9605542061.

ടെണ്ടര്‍ ക്ഷണിച്ചു

കല്ലാനോട് മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക.

സര്‍ട്ടിഫൈഡ് മള്‍ട്ടി മീഡിയ ഡവലപ്പര്‍ സൗജന്യ കോഴ്സ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സര്‍ട്ടിഫൈഡ് മള്‍ട്ടി മീഡിയ ഡവലപ്പര്‍ സൗജന്യ കോഴ്‌സ് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ചേർന്ന് പഠിക്കുന്നതിന് പ്ലസ് ടു യോഗ്യതയുളള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012742011.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡിജിറ്റൽ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കുട്ടികൾക്ക് പഠന സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഓൺലൈൻ ക്ലാസ് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ സർക്കാർ മുന്നോട്ടുപോവുകയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തത് കൊണ്ട് ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങൾക്കുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള കുറവുകളുണ്ടെങ്കിൽ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ കുറവുകൾ പരിഹരിക്കാൻ ഈ ചലഞ്ച് ഉപയോഗപ്പെടുത്തണം.
പഠന സാമഗ്രികളും മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഇന്റർനെറ്റ് കണക്ഷനുകളുമൊക്കെ കുട്ടികൾക്ക് വേണ്ടി ഉറപ്പാക്കേണ്ടതുണ്ട്. സ്പോൺസർഷിപ്പ്, സംഭാവനകൾ തുടങ്ങിയവയിലൂടെ ലാപ്ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങൾ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിന് ഡിജിറ്റൽ ഉപകരണ ചലഞ്ച് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

10 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് അനുമതി

  • 28 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് പുനർ അംഗീകാരം
    സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലായി 10 പി.ജി. സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ എം.സി.എച്ച്. ന്യൂറോ സർജറി 2, കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച്. കാർഡിയോ വാസ്‌കുലാർ ആന്റ് തൊറാസിക് സർജറി 3, എം.സി.എച്ച്. ന്യൂറോ സർജറി 2, ഡി.എം. നെഫ്രോളജി 2, എം.സി.എച്ച്. പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്ടീവ് സർജറി 1 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച്. ന്യൂറോ സർജറിയിൽ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്.
    16 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും 2 ഡിപ്ലോമ സീറ്റുകളും ഉൾപ്പെടെ 28 പി.ജി. സീറ്റുകൾക്ക് പുനർ അംഗീകാരം ലഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച്. പീഡിയാട്രിക് സർജറി 1, എം.സി.എച്ച്. ന്യൂറോ സർജറി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.സി.എച്ച്. പീഡിയാട്രിക് സർജറി 4, ഡി.എം. കാർഡിയോളജി 6, ഡി.എം. പൾമണറി മെഡിസിൻ 1, എം.സി.എച്ച്. ന്യൂറോ സർജറി 2, എം.ഡി. റെസ്പിറേറ്ററി മെഡിസിൻ 4, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ഡി. അനാട്ടമി 4, കോട്ടയം മെഡിക്കൽ കോളേജിൽ എം.ഡി. റേഡിയേഷൻ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിപ്ലോമ ഇൻ ഡെർമറ്റോളജി 2 എന്നിങ്ങനെയാണ് പുനർ അംഗീകാരം ലഭിച്ചത്

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6 മുതൽ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6, 7, 8 തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
6ന് ജില്ലാപഞ്ചായത്ത്, 7ന് മുൻസിപ്പാലിറ്റി, 8ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും. ജില്ലാ കളക്ടറാണ് വരണാധികാരി.
ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും മറ്റു 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുൻസിപ്പാലിറ്റി കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്.
ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനും ചുമതലയുള്ള ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ രൂപീകരണം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വരണാധികാരികൾക്ക് നിർദ്ദേശം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!