സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ തുടരാൻ തീരുമാനം. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ടിപിആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.
ടി പി ആർ 16 കുറവുള്ള സ്ഥല ങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാനും തീരുമാനമായി. 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി

