കെ സുധാകരന്റെ അഭിമുഖത്തെ തുടര്‍ന്ന് ബ്രണ്ണന്‍ കോളേജ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് ജോയ് മാത്യു പറഞ്ഞു.
ഫേസ് ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
”ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും! അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .നിങ്ങളുടെയോ ?” ജോയ് മാത്യു പറഞ്ഞു.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ ബ്രണ്ണന്‍ കോളെജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമുള്ള സുധാകരന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത് .
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എകെ ബാലനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.