മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശത്തിന് രൂക്ഷമായ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരൻ തൻ്റെ മക്കളെ തട്ടിക്കൊണ്ട് ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ച
സുധാകരൻ എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനം…
പിണറായി വിജയനെ ചവിട്ടി ഇട്ടു എന്ന് ഞാൻ പറഞ്ഞിട്ടില്ല പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അനുകൂല മറുപടി പറയാന്‍ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്. പി ആര് ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ആ ഭാഷയില്‍ തനിക്ക് മറുപടി പറയാനാറിയാം. എന്നാല്‍ അത് പറയുന്നില്ല. പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പുകിട്ടിയതുകൊണ്ട് മാത്രമാണ് താന്‍ പിണറായിയെ അടിച്ച കാര്യം പറഞ്ഞത്.ഓഫ് ദി റെക്കോര്‍ഡാണെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ടറോട് വിശദീകരിച്ചതെന്നും സുധാകരന് പറഞ്ഞു.

