ജില്ലയിൽ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി സൗജന്യ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. സ്കിൽ ഡെവലപ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെയും ജില്ലാ സ്കിൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.
ആദ്യ ഘട്ടത്തിൽ എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ-ബേസിക് കോഴ്സാണ് ജില്ലയിൽ ആരംഭിക്കുന്നത്. ജൂൺ രണ്ടാം വാരത്തിൽ ക്ലാസുകൾ ആരംഭിക്കും. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിലാണ് പരിശീലനം. ഒരു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം ആശുപത്രികളിൽ മൂന്ന് മാസം ദൈർഘ്യമുള്ള നിർബന്ധിത പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ 80 പേർക്കാണ് പ്രവേശനം. കോഴ്സിൽ ചേരാൻ താല്പര്യമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു പാസ്സായവർ https://docs.google.com/forms/d/e/1FAIpQLSfYVIVWbUQb48jKed3ImtDp-AkWdQh5L7RczoNPnUH2aSrjJA/viewform?vc=0&c=0&w=1&flr=0 എന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണം.
എമർജൻസി മെഡിക്കൽ സംബന്ധമായ ഏതെങ്കിലും ഹെൽത്ത് കോഴ്സ് പൂർത്തീകരിച്ചു തൊഴിൽ രഹിതരായി നിൽക്കുന്നവർക്കും അപേക്ഷിക്കാം. അത്തരക്കാർക്ക് ഏഴ് ദിവസമാണ് തീവ്ര പരിശീലനം. ഇവരുടെ ഉയർന്ന പ്രായപരിധിയിൽ വ്യത്യാസം ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള അവസാന ദിവസം ജൂൺ 18. വിശദവിവരങ്ങൾക്ക് ജില്ലാ സ്കിൽ കോഓർഡിനേറ്ററെയോ (districtskillcoordinatorkkd@gmail.com) പ്രധാനമന്ത്രി കൗശൽ കേന്ദ്രയുമായോ (9496807571) ബന്ധപ്പെടുക.

