National News

ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം;ആശങ്ക ഉയരുന്നു

ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്.ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്.

ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയില്‍ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തി. ഭാരം കുറയാന്‍ പുതിയ വകഭേദം കാരണമാകുന്നതായി കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അടക്കം മറ്റ് രോഗലക്ഷണങ്ങളും പരീക്ഷണത്തില്‍ തെളിഞ്ഞു. ഏഴുദിവസമാണ് പരീക്ഷണം നടത്തിയത്.

ഡെല്‍റ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ആല്‍ഫ വകഭേദത്തേക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും വിദഗ്ധര്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!