National News

നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരും; ട്വിറ്ററിന് താക്കീതുമായി കേന്ദ്രം

സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
”ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്, ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഐടി ആക്റ്റ് 2000ത്തിലെ ലെ 79-ാം വകുപ്പ് പ്രകാരം ലഭ്യമായ ബാധ്യതയില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും,” മുന്നറിയിപ്പില്‍ കേന്ദ്രം പറയുന്നു.

നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും വ്യക്തിഗത അക്കൗണ്ടില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!