National News

ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.

പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ആറ് മണി മുതല്‍ അഞ്ച് മണി വരെ എല്ലാ ജില്ലകളിലും തുറക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷനുകള്‍ക്കായി സബ്-ട്രഷറി ഓഫീസുകളില്‍ 50 ടോക്കണ്‍ വീതം ദിവസേന നല്‍കും.

കോവിഡ് കേസുകള്‍ കുറയുന്ന ചെന്നൈ അടക്കമുള്ള ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രീഷന്മാര്‍, പ്ലബര്‍മാര്‍, ആശാരിമാര്‍ എന്നിവര്‍ക്ക് ഇ-രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. റെന്റല്‍ ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് സര്‍വീസ് നടത്താം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!