സി.കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന തള്ളി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴിക്കോട്. പണം കിട്ടിയ കാര്യം സി.കെ ജാനു തന്നെ വിളിച്ച് പറഞ്ഞിരുന്നു. പണം ചോദിച്ച് സുരേന്ദ്രനുമായി താന്‍ സംസാരിച്ചതാണ്. താന്‍ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെങ്കില്‍ പരാതി നല്‍കട്ടെ. നിയമപരമായി തന്നെ നേരിടാമെന്നും പ്രസീത പറഞ്ഞു.ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം. ബിജെപിയെ ആക്ഷേപിച്ചോളു എന്നാൽ സികെ ജാനുവിനെ ആക്ഷേപിക്കരുതെന്ന വാദം ഉയര്‍ത്തിയ കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.
ശബ്ദരേഖ വ്യാജമാണെങ്കില്‍ പരാതി നല്‍കട്ടെ;സുരേന്ദ്രനെതിരെ പ്രസീത

