National News

‘നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാർ ;മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന്‍ കീ ബാത്തില്‍ ചുഴലിക്കാറ്റ്, കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
രണ്ട് പ്രകൃതി ദുരനന്തങ്ങളും ആശ്വാസ പ്രവര്‍ത്തനം നടത്തിയവരെ മോദി അഭിവാദ്യം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!