Kerala News

മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്;സോണിയഗാന്ധിക്ക് മുല്ലപ്പള്ളിയുടെ കത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് പരാതിയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് മുല്ലപ്പള്ളി പറഞ്ഞു.ഗ്രൂപ്പുകള്‍ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

ഹൈക്കമാന്റ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയയ്ക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിര്‍ത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് മുല്ലപ്പള്ളി കത്തയച്ചിരുന്നു. ഇത് തന്റെ രാജികത്ത് തന്നെയായി പരിഗണിക്കണമെന്നാണ് മുല്ലപ്പള്ളി സോണിയാഗാന്ധിയോട് ആവശ്യപ്പെടുന്നത്.

സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതെന്നാണ് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞിരുന്നത്. രാജയത്തിന്റെ പേരില്‍ തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി ഇന്നലത്തെ യോഗം പ്രഖ്യാപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!