
ഓമശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ സംരംഭമായ സ്കോർ ഹെൽപ്പ് ലൈൻ അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ: ആതിര ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസറിൽ നിന്ന് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, ബ്ലോക്ക് മെമ്പർ എസ്.പി ഷഹന ,ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ അബു ,ഹെൽത്ത് ഇൻസ്പക്ടർ ഗണേഷ് ,സ്കോർ ഫൗണ്ടേഷൻ ചെയർമാൻ ഡോ: ഐ.പി അബ്ദുൽ സലാം , പി.അബ്ദുസ്സലാം പുത്തൂർ ,അമീൻ കരുവമ്പൊയിൽ ,പി .വി അബ്ദുസ്സലാം ,സലാം മുണ്ടോളി ,എ.കെ കമാൽ ,യൂണിറ്റി സർവീസ് മൂവ്മെൻ്റ് പ്രവർത്തകരായ കെ.കെ.റഫീഖ് ,അബൂബക്കർ പുത്തൂർ ,പി .വി. സാലിഹ് എന്നിവർ സംബന്ധിച്ചു. പൾസ് ഓക്സീമീറ്റർ ,N95 മാസ്ക് ,സാനിറ്റൈസർ ,ഹാൻ്റ് വാഷ് ,സർജിക്കൽ മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്

